SACRED HEART

SACRED HEART
LINK
SACRED HEART CONVENT GIRLS HIGH SCHOOL THRISSUR. javascript:void(0)

Thursday, December 29, 2011

മമ സഖീ .....

നീലാകാശത്തിലെ താരകമായ്‌
നിശാഗന്ധി വിടര്‍ന്നൊരു രാവില്‍ 
സ്നേഹത്തിന്‍ സുവര്‍ണ ദീപ്തിയുമായി
എന്‍ മുന്നില്‍ വന്നണഞ്ഞുവെന്‍  പ്രിയസഖി .
നിലാവിന്റെ ശോഭപോലെ
നനുത്ത പുഞ്ചിരിയുമായി 
എന്നരികില്‍ വന്നുവെന്‍ പ്രിയതോഴി
വിടര്നുനില്കും പൂ പോലെ
നറുമണം പരത്തികൊണ്ടവള്‍ നിറഞ്ഞുനിന്നു
ജീവിതത്തിന്‍ വഴിത്താരയില്‍
നടന്നുനീങ്ങുന്നോരുനെരമെന്‍
പാദങ്ങളിടരിയപ്പോള്‍ ഒരു കൈ -
താങ്ങായ് ,തണലായ്‌ എന്ചാരെ നിന്നവള്‍ 
ഇരുദ്രുവങ്ങളിലായ് യാത്ര തിരിച്ചവരാം ഞങ്ങള്‍
ഒന്നുചെര്‍ന്നോരീ ദിവസം 
മനസ്സില്‍ നിന്നും മായാതെ 
ഒരു വെണ്ണക്കല്‍  ഗോപുരം പോല്‍
ഉയര്‍ന്നു നില്കുന്നുവെന്‍ മാനസത്തില്‍ 
കാലത്തിന്‍ ഒഴുക്കില്‍ പെട്ടു
മധുരിക്കും ഓര്‍മ്മകള്‍ നേര്‍ന്നുകൊണ്ട് 
സ്നേഹത്തിന്‍ പൂമൊട്ടുകള്‍ വിതറിക്കൊണ്ട്
എന്നില്‍ നിന്നവള്‍ അകന്നുപോയ് 
എന്നന്നെക്കുമായ് .....എന്‍ പ്രിയതോഴി ....!

വിന്നി വിന്സന്റ് .കെ 
x ബി



No comments:

Post a Comment